എഫ്‌സി ഗോവയെ സമനിലയിൽ തളച്ച് എടികെ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ എഫ്‌സി ഗോവ എ ടികെ പോരാട്ടം സമനിലയിൽ. ഗോൾ രഹിതമായ സമനിലയിലാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. നിരവിധി സുവര്ണാവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. കൊൽക്കത്തയിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തരായ ആക്രമണ നിരയെ തളയ്ക്കാനായത് എടികെക്ക് അഭിമാനിക്കാം. നിരവധി അവസരങ്ങളാണ് ഇരു ടീമുകൾക്കും ലഭിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനുള്ള സുവർണാവസരമാണ് ഫിസി ഗോവ കളഞ്ഞ് കുളിച്ചത്. ഇന്നത്തെ സമനിലയോടു കൂടി പോയന്റ് നിലയിൽ ആറാം സ്ഥാനത്ത് നിലയുറപ്പിക്കാനും എടികെയ്ക്ക് സാധിച്ചു. ഇത്തവണയും ആക്രമിച്ച് കളിക്കാൻ ഗോവ ശ്രദ്ധിച്ചിരുന്നു. മത്സരത്തിൽ പൂർണ അധ്യപത്യം ഗോവയ്ക്കായിരുന്നെങ്കിലും ഗോൾ നേടാൻ മാത്രം അവർക്ക് സാധിച്ചില്ല.

Advertisement