ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ തുടങ്ങി

- Advertisement -

ഹോക്കി ലോകകപ്പിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തകർത്തത്. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങ്, ആകാശ്ദീപ് സിങ്, ലളിത്, ഇരട്ട ഗോളുകളുമായി സിമ്രന്‍ജീത് സിങ് എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപികൾ.

തുടക്കം മുതൽക്ക് തന്നെ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തിൽ ഒരിക്കൽ പോലും ആധിപത്യം കൈവിട്ടിട്ടില്ല. ശക്തമായ പ്രതിരോധമൊരുക്കിയ ഇന്ത്യക്കെതിരെ കാര്യമായി ഒന്നും ചെയ്യാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ചാണ് ഹോക്കി ലോകകപ്പ് നടക്കുന്നത്.

Advertisement