ഗുർപ്രീതിന് തൊട്ടതെല്ലാം പിഴച്ചു, ബെംഗളൂരുവിന് വീണ്ടും തോൽവി

ഇന്ത്യൻ ഒന്നാം നമ്പർ ഗോളി ഗുർപ്രീത് സിങിന് തൊട്ടതെല്ലാം പിഴ്ച്ച മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. ഡെൽഹി ഡൈനാമോസാണ് ആവേശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡെൽഹിയുടെ ജയം. കളിയുടെ 77ആം മിനുട്ട് വരെ 2-1 എന്ന സ്കോറിൽ ബെംഗളൂരു ലീഡ് ചെയ്യുകയായിരുന്നു.

അതിനു ശേഷം ഡാനിയൽ നേടിയ ഇരട്ട ഗോളുകളാണ് കളി ഡെൽഹിയുടെ വരുതിയിലാക്കിയത്. മുൻ ബെംഗളൂരു എഫ് സി താരം കൂടിയാണ് ഡാനിയൽ. ഡവീലയാണ് ഡെൽഹിയുടെ മറ്റൊരു ഗോൾ നേടിയത്. ഇന്ന് ബെംഗളൂരു വഴങ്ങിയ മൂന്നു ഗോളുകളിലും ഗുർപ്രീത് സിംഗിന്റെ പിഴവുണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ ഗുർപ്രീതിൽ നിന്ന് വരാത്ത അബദ്ധങ്ങളാണ് ഇന്ന് കണ്ടത്.

ആദ്യ ഗോള ഗുർപ്രീതിന്റെ സേവ് ഡാവിലയുടെ കാലുകളിലേക്ക് വീഴുകയായിരുന്നു. ഡെൽഹിയുടെ രണ്ടാം ഗോൾ ഗുർപ്രീതിന് നേരെ വന്ന് ഷോട്ട് ആയിരു‌ന്നു. പക്ഷെ ഷോട്ടിന്റെ പവർ കാരണം ഗുർപ്രീതിനെ കടന്ന പന്ത് വലയിലേക്ക് പോയി. ഡെൽഹിയുടെ വിജയ ഗോളിലാണ് ഗുർപ്രീതിന്റെ ഏറ്റവും വലിയ പിഴവ് വന്നത്. തന്റെ നിയർ പോസ്റ്റിൽ ഗുർപ്രീത് ശ്രദ്ധ കൊടുക്കാതിരുന്നതാണ് ബെംഗളൂരിവിന് പരാജയം നേടിക്കൊടുത്തത്.

ഛേത്രിയും ഹാവോകിപും ആയിരുന്നു ബെംഗളൂരു എഫ് സിക്കായി ഇന്ന് ഗോളുകൾ നേടിയത്. ബെംഗളൂരു എഫ് സി അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്