ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ഗെയില്‍ കൊടുങ്കാറ്റിനു അവസാനം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2019 ഏകദിന ലോകകപ്പിനു ശേഷം താന്‍ റിട്ടയര്‍ ചെയ്യുമെന്ന് ക്രിസ് ഗെയിലിന്റെ വെളിപ്പെടുത്തല്‍. വിന്‍ഡീസിനായി ഏറെ കാലത്തിനു ശേഷം ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ അവസരം ലഭിച്ച താരം ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചാല്‍ അത് തന്റെ അവസാന ടൂര്‍ണ്ണമെന്റായിരിക്കുമെന്ന് ഗെയില്‍ അറിയിക്കുകയായിരുന്നു. ലോകകപ്പിനു ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടാകുമോ അതോ ഏകദിനത്തില്‍ നിന്ന് മാത്രമാണോ റിട്ടയര്‍മെന്റ് എന്ന് താരം വ്യക്തമാക്കിയിട്ടില്ല.

23 ശതകങ്ങളും 49 അര്‍ദ്ധ ശതകങ്ങളും അടക്കം 9727 റണ്‍സാണ് 284 മത്സരങ്ങളില്‍ നിന്ന് ഗെയില്‍ നേടിയിട്ടുള്ളത്. അടുത്തിടെ താരം അത്ര മികച്ച ഫോമിലല്ലെങ്കിലും ലോകകപ്പ് ടീമില്‍ എവിന്‍ ലൂയിസിനൊപ്പം ഗെയില്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിന്‍ഡീസിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോപ് സ്കോറര്‍ ആണ് ഗെയില്‍. 19 വര്‍ഷത്തെ നീണ്ട കരിയറിനാവും ലോകകപ്പിനു സേഷം തിരശ്ശീല വീഴുക.