ചെന്നൈ ജേഴ്സിയിലും വിനീതിനും ഹാളിചരണും തോൽവി തന്നെ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിനിൽ എത്തിയിട്ടും സി കെ വിനീതിനെയും ഹാളിചരണെയും തേടി നിരാശ വിട്ടു പോകുന്നില്ല. ഇന്ന് ഗുവാഹത്തിയിൽ വെച്ച് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. കളിയുടെ അവസാന നിമിഷങ്ങളിലെ ഗോളാണ് നോർത്ത് ഈസ്റ്റിന് വിജയം നൽകിയത്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിൻ ജേഴ്സി അണിഞ്ഞ സി കെ വിനീതും ഹാളിചരണും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. പക്ഷെ ഇരുതാരങ്ങൾക്ക് ചെന്നൈയിനെ കാര്യമായി മാറ്റാൻ സാധിച്ചില്ല. വിരസമായി തുടങ്ങിയ മത്സരത്തിൽ കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം നോർത്ത് ഈസ്റ്റാണ് കാഴ്ചവെച്ചത്. പക്ഷെ ചെന്നൈയിൻ കീപ്പർ കരൺജിത്തിന്റെ മികവ് കാരണം ഗോളൊന്നും വീഴാതെ കളിയുടെ അവസാന നിമിഷങ്ങൾ വരെ പിടിച്ച് നിക്കാൻ ചെന്നൈയിനായി.

കളിയുടെ 87ആം മിനുട്ടിൽ ഒഗ്ബെചെ ആണ് നോർത്ത് ഈസ്റ്റിനായി വിജയ ഗോൾ നേടിയത്. സീസണിലെ ഒഗ്ബെചെയുടെ പത്താം ഗോളായിരുന്നു ഇത്. ബോക്സിന് പുറത്ത് നിന്നായിരുന്നു ഒഗ്ബെചെയുടെ സ്ട്രൈക്ക്. ജയത്തോടെ 23 പോയന്റുമായി നോർത്ത് ഈസ്റ്റ് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.

Advertisement