നോർത്ത് ഈസ്റ്റിനെ വീഴ്ത്തി വമ്പൻ തിരിച്ച് വരവുമായി ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തമായി തിരിച്ചു വന്ന് ബെംഗളൂരു എഫ്‌സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ്‌സി പരാജയപ്പെടുത്തി. ഈ സീസണിൽ ആദ്യ പരാജയം ഞായറാഴ്ച ഏറ്റു വാങ്ങിയ ബെംഗളൂരു ഇന്ന് ജയിക്കാൻ ഉറച്ച് തന്നെയാണ് ഇറങ്ങിയത്.

ചെഞ്ചോ ബെംഗളൂരുവിന് വേണ്ടി ഗോളടിച്ചപ്പോൾ ഹൈലാൻഡേഴ്‌സിനായി ഫെഡറിക്കോ ഗ്ലേഹോ ഗോളടിച്ചു. 14 മിനുട്ടിൽ മിസ്ലാവ് കൊമോർസ്കിയുടെ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിനു തിരിച്ചടിയായി. ഇന്നത്തെ ജയത്തോടു കൂടി 13 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മുപ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി. 23 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

Previous articleസിറ്റിയിൽ അവസരമില്ല, മറ്റൊരു യുവതാരം കൂടെ ബുണ്ടസ് ലീഗയിലേക്ക്
Next articleഗോള്‍ പ്രളയത്തില്‍ ആറാടി മിസോറാം പ്രീക്വാര്‍ട്ടറില്‍, ഗോവയെ അരുണാചല്‍ അട്ടിമറിച്ചു