ടി പി രഹ്നേഷ് ജംഷദ്പൂർ എഫ് സിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ടി പി രെഹ്നേഷ് പുതിയ ക്ലബിലേക്ക് അടുക്കുന്നു. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിയിലേക്ക് ആകും രെഹ്നേഷ് പോവുക. താരവും ജംഷദ്പൂരുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. നേരത്തെ ഈസ്റ്റ് ബംഗാളിലേക്ക് രഹ്നേഷ് പോകുമെന്ന് കരുതിയിരുന്നു എങ്കിലും ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ പ്രവേശനം നടക്കാത്തതോടെ ക്ലബിൽ നിന്ന് അകലുകയായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ഭൂരിപക്ഷം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത് രെഹ്നേഷ് ആയിരുന്നു. എന്നാൽ രെഹ്നേഷിന്റെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. ഇത് പല മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് തോൽക്കാൻ വരെ കാരണമായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നായിരുന്നു ടി പി രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് കഴിഞ്ഞ വർഷം വന്നത്. പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായിക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്.