റിയൽ കാശ്മീരിന്റെ യുവ മധ്യനിര താരം ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

കേരള ബ്ലാസ്റ്റേഴ്സും ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാവുകയാണ്. ഇപ്പോൾ ഒരു മധ്യനിര താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്‌. റിയൽ കാശ്മീരിനു വേണ്ടി ഈ ഐലീഗ് സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച യുവതാരം റിത്വിക് ദാസ് ആണ് കേരളവുമായി കരാർ ഒപ്പുവെക്കാൻ പോകുന്നത്. 23കാരനായ താരം രണ്ടു വർഷത്തെ കരാറിൽ ആകും ബ്ലാസ്റ്റേഴ്സിൽ എത്തുക.

ഈ സീസണിൽ റിയൽ കാശ്മീരിന്റെ ഭൂരിഭാഗം ലീഗ് മത്സരങ്ങളിലും റിത്വിക് ഇറങ്ങിയിരുന്നു. റിത്വിക് ആദ്യമായാണ് ഒരി ഐ എസ് എൽ ക്ലബിലേക്ക് എത്തുന്നത്‌‌ ബംഗാൾ സ്വദേശിയാണ്. സഹലും ജീക്സൺ സിംഗും പോലുള്ള യുവ മിഡ്ഫീൽഡർമാർക്ക് ഒപ്പം മത്സരിച്ച് മാത്രമെ റിത്വികിന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ എത്താൻ ആവുകയുള്ളൂ‌

Previous articleതനിക്ക് ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയുണ്ട് – ദിനേശ് കാര്‍ത്തിക്
Next articleകോച്ചുമാര്‍ തരുന്ന സ്വാതന്ത്ര്യം തന്നെ വേറൊരു ബൗളറാക്കി മാറ്റുന്നു – മുഹമ്മദ് അമീര്‍