കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫിറ്റ്നെസിലേക്ക് വരികയാണ് എന്ന് കിബു വികൂന പറയുന്നു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഡിഫൻഡർ നിശു കുമാർ, മധ്യനിര താരം രാഹുൽ കെപി എന്നിവർ ഉണ്ടായിരുന്നില്ല. ഇരുതാരങ്ങളും ഇല്ലാത്തതിന്റെ വിഷമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ നേരിടേണ്ടിയും വന്നിരുന്നു. ഇരു താരങ്ങളും ഫിറ്റ്നെസിലേക്ക് വരികയാണ് എന്നാണ് കിബു വികൂന പറഞ്ഞു.
രണ്ട് താരങ്ങളും 100% ഫിറ്റ്നെസിൽ എത്തിയാൽ ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച് സ്ക്വാഡിലേക്ക് രണ്ടു പേരും എത്തും എന്നും കളത്തിൽ ഇറങ്ങും എന്നും കിബു വികൂന പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒക്കെ പൂർണ്ണ ഫിറ്റ്നെസിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ് എന്നും വികൂന പറഞ്ഞു. ടീം ഫിറ്റ് ആയി കഴിഞ്ഞാൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാണാം എന്നും അദ്ദേഹം പറഞ്ഞു. നാളെ നോർത്ത് ഈസ്റ്റിനെതിരെ നിശു കുമാർ ഇറങ്ങുക ആണെങ്കിൽ റൈറ്റ് ബാക്ക് പൊസിഷൻ ആകും താരം സ്വന്തമാക്കുക.