ലാറ്റിനമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ, നെയ്മർ മൂന്നാമത്

20201125 120558
- Advertisement -

ഇന്നലെ പി എസ് ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ നെയ്മറിന് ടീമിന്റെ വിജയ ശില്പിയായി മാറിയിരുന്നു. ഇന്നലത്തെ ഗോളോടെ നെയ്മർ ചാമ്പ്യൻ ലീഗിൽ 36 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമത് എത്താൻ ഇതോടെ നെയ്മറിനായി.

35 ഗോളുകൾ ഉണ്ടായിരുന്ന കവാനിയെ ആണ് ഇന്നലത്തെ ഗോളോടെ നെയ്മർ മറികടന്നത്. ഇനി മാഞ്ചസ്റ്റർ സിറ്റി താരം അഗ്വേറോയും സാക്ഷാൽ ലയണൽ മെസ്സിയുമാണ് നെയ്മറിന് മുന്നിൽ ഉള്ളത്. മെസ്സിക്ക് 118 ഗോളുകളും അഗ്വേറോക്ക് 40 ഗോളുകളും ആണ് ചാമ്പ്യൻസ് ലീഗിൽ ഉള്ളത്. 63 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 36 ഗോളുകളിലെത്തിയത്. നെയ്മറിന് 27 അസിസ്റ്റും ചാമ്പ്യൻസ് ലീഗിൽ ഉണ്ട്.

Advertisement