“ഇന്ത്യൻ ടീമിൽ എത്തുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല, കേരള ബ്ലാസ്റ്റേഴ്സിൽ നന്നായി കളിക്കുക ആണ് ഇപ്പോ ലക്ഷ്യം, എല്ലാം വഴിയെ വരും”

20210120 213347
Credit: Twitter
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് താൻ കാണുന്നുണ്ട് എന്നും ഇന്ത്യൻ ദേശീയ ടീമിൽ ഒരുപാട് പുതിയ മുഖങ്ങൾ വരും എന്നും ഇന്ത്യൻ ദേശീയ ടീം പരിശീലകൻ സ്റ്റിമാച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിൽ എത്താൻ സാധ്യത കൽപ്പിക്കുന്ന മലയാളി താരമാണ് രാഹുൽ കെ പി. ഇന്ത്യയെ യുവ ടീമുകളിൽ നേരത്തെ തന്നെ പ്രതിനിധീകരിച്ചിട്ടുള്ള രാഹുൽ ഉടൻ സീനിയർ ടീമിലേക്കും എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ താൻ ഇപ്പോൾ ഇന്ത്യൻ ടീമിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് യുവതാരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിലെ വിജയ ശില്പി ആയിരുന്നു കെ പി രാഹുൽ. തന്റെ ശ്രദ്ധ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനായി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക മാത്രം ആണെന്ന് രാഹുൽ പറഞ്ഞു. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചാൽ തീർച്ചയായും ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ പിറകെ വരും എന്ന് രാഹുൽ പറഞ്ഞു. ഒരിക്കലും തന്റെ പരിശ്രമങ്ങക്കെ ആർക്കും കുറ്റം പറയാൻ പറ്റാത്ത രീതിയിൽ ടീമിനായി എല്ലാം നൽകാൻ ആണ് താൻ ശ്രമിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

Advertisement