രാഹുലിന് ആദ്യ മത്സരത്തിൽ തന്നെ പരിക്ക്, കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി

Img 20211119 202953

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടി. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായ രാഹുൽ കെപിക്ക് പരിക്കേറ്റു. ഇന്ന് സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടു. താരത്തിന് ഹാം സ്ട്രിഞ്ച് ഇഞ്ച്വറി ആണെന്നാണ് ആദ്യ സൂചന. അങ്ങനെ ആണെങ്കിൽ അടുത്ത കുറച്ചു മത്സരങ്ങളിൽ താരത്തിന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. ഇന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു.

Previous articleആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച് മോഹൻ ബഗാൻ
Next articleഇന്ത്യക്ക് 154 റൺസ് വിജയ ലക്ഷ്യം