രാഹുൽ കെപിയും ബ്രൈസ് മിറാണ്ടയും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരങ്ങളിൽ ഉണ്ടാകില്ല

Newsroom

Picsart 23 09 14 00 14 19 925
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിലെ ആദ്യ മത്സരങ്ങളിൽ രാഹുൽ കെപിയുടെയും ബ്രൈസ് മിറണ്ടയുടെയും സേവനം നഷ്ടമാകും. ഇരു താരങ്ങളും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിയിട്ടുണ്ട്. അതുകൊണ്ട് ഐ എസ് എലിലെ ആദ്യ ആഴ്ചകളിൽ ഇരുവരും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. അടുത്ത ദിവസങ്ങളിൽ തന്നെ അവർ ഇന്ത്യൻ ടീമിനൊപ്പം ചൈനയിലേക്ക് പോകും. സെപ്റ്റംബർ 19നാണ് ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്.

Picsart 23 09 14 00 14 05 124

ഐ എസ് എൽ സീസൺ ആരംഭിക്കുന്നത് സെപ്റ്റംബർ 21നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് ബെംഗളൂരു എഫ് സിയെ ആകും നേരിടുക. അതു കഴിഞ്ഞ് ഒക്ടോബർ 1ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും നേരിടും. ആ രണ്ട് മത്സരങ്ങളും രാഹുലിനും ബ്രൈസിനും നഷ്ടമാകും. കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് ഇത്. പരിക്ക് കാരണം സ്ട്രൈക്കർ ദിമിത്രസും ആദ്യ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്.