റാഫേൽ അഗസ്റ്റോയും ചെന്നൈയിൻ വിട്ടു!!!

- Advertisement -

അവസാന സീസണുകളിൽ ചെന്നൈയിൻ എഫ് സിയുടെ പ്രധാന താരമായിരുന്ന റാഫേൽ അഗസ്റ്റോയും ക്ലബ് വിട്ടു. മധ്യനിര താരം ക്ലബ് വിടുകയാണെന്ന് ഔദ്യോഗികമായി ചെന്നൈയിൻ എഫ് സി അറിയിച്ചു. നേരത്തെ പരിചയസമ്പത്ത് ഏറെ ഉള്ള മെയിൽസൺ ആൽവേസും ചെന്നൈയിൻ എഫ് സി വിട്ടിരുന്നു. ചെന്നൈയിൻ അവസാനമായി ഐ എസ് എൽ കിരീടം നേടിയപ്പോൾ ഫൈനലിൽ ഗോൾ നേടിയ താരങ്ങളാണ് മെയിൽസൺ ആൽവേസും റാഫേൽ അഗസ്റ്റോയും.

28കാരനായ ബ്രസീലിയൻ താരം 2015ൽ ആയിരുന്നു ചെന്നൈയിനിൽ എത്തിയത്. ചെന്നൈയിൻ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അഗസ്റ്റോ ചെന്നൈയിന്റെ രണ്ട് ലീഗ് കിരീടത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു. ആരാധകരുടെ പ്രിയ താരം കൂടിയായിരുന്നു അഗസ്റ്റോ. മുമ്പ് പ്രശസ്ത ക്ലബുകളായ ഫ്ലുമിനെൻസ്, ഡി സി യുണൈറ്റഡ് എന്നിവർക്ക് ഒക്കെ വേണ്ടി അഗസ്റ്റോ കളിച്ചിട്ടുണ്ട്. താരം ഐ എസ് എല്ലിൽ ഇനി ഉണ്ടാകുമോ എന്നത് സംശയമാണ്.

Advertisement