പഞ്ചാബ് എഫ് സിയും ഐ എസ് എല്ലിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെ വലിയ കമ്പനിയായ റൗണ്ട്ഗ്ലാസ് അടുത്തിടെ വാങ്ങിയിരുന്നു. അവരെ പേരു മാറ്റി പഞ്ചാബ് എഫ് സി എന്നും ആക്കിയിരുന്നു. ആ പഞ്ചാബ് എഫ് സി കൂടുതൽ ശക്തമാവുകയാണ്. ഐ എസ് എൽ ആണ് റൗണ്ട് ഗ്ലാസ് ലക്ഷ്യം വെക്കുന്നത്. അതും അടുത്ത സീസണിൽ തന്നെ. ഇതിനായി റൗണ്ട് ഗ്ലാസ് ചുവടുകൾ നീക്കാൻ തുടങ്ങി.

അടുത്ത ഐ എസ് എൽ സീസണിൽ ലീഗിൽ 12 ക്ലബുകൾ ഉണ്ടാകും എന്ന് നേരത്തെ തന്നെ എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഈ പുതുതായി വരുന്ന രണ്ട് ക്ലബുകളിൽ ഒന്ന് ആവാനാണ് പഞ്ചാബ് എഫ് സി ശ്രമിക്കുന്നത്. ഐ എസ് എല്ലിലേക്ക് ബിഡ് ചെയ്യാനുള്ള അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് പഞ്ചാബ് എഫ് സി ഇപ്പോൾ. അതിനുള്ള സാങ്കേതിക പ്രക്രിയയിൽ ആണ് റൗണ്ട് ഗ്ലാസ് ഉള്ളത്. ഇപ്പോൾ ഉള്ള സൂചനകൾ അനുസരിച്ച് പഞ്ചാബ് എഫ് സിയും ഈസ്റ്റ് ബഗാളും ആയിരിക്കും ഐ എസ് എല്ലിലെ പുതിയ രണ്ടു ടീമുകൾ.