കേരള ബ്ലാസ്റ്റേഴ്സിന്റെ പൂട്ടിയക്ക് മിസോറാമിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം

Img 20220601 005931

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച മിസോറാം താരം പൂട്ടിയ മിസോറാമിലെ മികച്ച ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസോറം ഫുട്ബോൾ അസോസിയേഷൻ ആണ് 2022ലെ മികച്ച ഫുട്ബോൾ താരമായി പൂട്ടിയയെ തിരഞ്ഞെടുത്തത്‌. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 20 മത്സരങ്ങൾ കളിച്ച പൂട്ടിയ മൂന്ന് അസിസ്റ്റുകൾ സംഭാവന ചെയ്തിരുന്നു.
20220531 182609
ശ്രീനിധി ഡെക്കാന്റെ ലാൽചുങ്നുംഗ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടു.

Previous articleആറ് മുംബൈ സിറ്റി താരങ്ങൾ ക്ലബ് വിട്ടു
Next articleവിൻസി ബരെറ്റോയ്ക്ക് ആയി 30 ലക്ഷം ട്രാൻസ്ഫർ തുക കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും