ഐ എസ് എൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, പ്രൊമോ എത്തി | Exclusive Video

Newsroom

Picsart 22 09 18 16 46 27 896
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എസ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. ഇതിനു മുന്നോടിയായി ഇന്ന് സീസൺ പ്രൊമോ വീഡിയോ ഐ എസ് എൽ പുറത്ത് ഇറക്കി. ഐ എസ് എൽ ക്ലബുകളിലെ പ്രധാന താരങ്ങളെ അണിനിരത്തി ആണ് ഒരു മിനുട്ടിനടുത്ത് മാത്രം ദൈർഘ്യം ഉള്ള പ്രൊമോ ഒരുക്കിയിരിക്കുന്നത്.

ഐ എസ് എൽ

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ്, ബെംഗളൂരു എഫ് സിയുടെ സുനിൽ ഛേത്രി, മോഹൻ ബഗാന്റെ ലിസ്റ്റൺ കൊളാസോ, ചെന്നൈയിന്റെ അനിരുദ്ധ് താപ എന്നിവരെല്ലാം വീഡിയോയിൽ അണിനിരക്കുന്നു. ഒക്ടോബർ 7നാണ് ഐ എസ് എൽ പുതിയ സീസൺ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.