പ്രിതം കോട്ടാൽ ഇന്ന് കൊച്ചിയിൽ, ഇനി കേരള ബ്ലാസ്റ്റേഴ്സ് താരം

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ പ്രിതം കോട്ടാൽ ഇന്ന് കൊച്ചിയിൽ എത്തും. ഇന്ന് താരം ക്ലബുമായി കരാർ ഒപ്പുവെച്ച് നടപടികൾ പൂർത്തിയാക്കും. അടുത്ത ദിവസം മുതൽ താരം ടീമിന്റെ പ്രീസീസൺ ക്യാമ്പിനൊപ്പം ചേരുകയും ചെയ്യും. പ്രിതം കോട്ടാലിന്റെ വരവും സഹൽ ക്ലബ് വിടുന്നതും ഇന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രിതം ക്ലബ് വിട്ടതായി മോഹൻ ബഗാൻ ഇന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കി കഴിഞ്ഞു. സഹൽ ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സും പ്രഖ്യാപിച്ചു.

പ്രിതം 23 06 10 15 50 11 143

പ്രിതം കോട്ടാൽ ബ്ലാസ്റ്റേഴ്സിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും. മോഹൻ ബഗാൻ ക്യാപ്റ്റനുനാഉഇ കഴിഞ്ഞ മാസം തന്നെ കേരള ബ്ലാസ്റ്റേഴ്സ് കരാർ ധാരണയിൽ എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ മോഹൻ ബഗാന് നൽകി. പകരം പ്രിതം കോട്ടാലിനെയും ഒപ്പം ഒരു വലിയ ട്രാൻസ്ഫർ തുകയും ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്യും.

2018ൽ ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.