ഫാളിന്റെ ടാക്കിളിൽ ഏറ്റ പരിക്ക് സാരമുള്ളത്, പ്രിൻസ്ടൺ ഇനി ഈ സീസണിൽ കളിക്കില്ല

എഫ് സി ഗോവയുടെ മധ്യനിര താരം പ്രിൻസ്ടൻ റെബെല്ലോ ഇനി ഈ സീസണിൽ കളിക്കില്ല. ഇന്നലെ മുംബൈ സിറ്റിക്ക് എതിരായ സെമി ഫൈനലിനിടയിൽ മൊർട്ടാഡ ഫാളിന്റെ ടാക്കിളിൽ നിന്നേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ്ടൺ റെബല്ലോ ഇനി ഈ സീസണിൽ കളിക്കില്ല എന്ന് പരിശീലകൻ ഫെറാണ്ടോ ഇന്നലെ മത്സര ശേഷം പറഞ്ഞു. മാസങ്ങളോളം താരം പുറത്തിരിക്കേണ്ടു വരും എന്നും ഗോവൻ പരിശീലകൻ പറഞ്ഞു.

പ്രിൻസ്ടന്റെ കാലിന്റെ എല്ലിൽ പൊട്ടലും ഒപ്പം ടൊ ഡിസ് ലൊകേറ്റഡ് ആയിട്ടും ഉണ്ട് എന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. താരം ഒന്നോ രണ്ടോ മാസം കഴിയും ഇനി കളത്തിലേക്ക് മടങ്ങിയെത്താൻ. ഈ ടാക്കിളിന് ഫാളിന് ചുവപ്പ് കാർഡ് കൊടുക്കാൻ റഫറി തയ്യാറാവാതിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഐ എസ് എൽ റഫറിമാർക്ക് എതിരെ വലിയ വിമർശനം തന്നെയാണ് ഫുട്ബോൾ പ്രേമികളിൽ നിന്ന് ഉയരുന്നത്.