ആഴ്‌സണൽ തന്റെ ടീം ആവുന്നതിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് അർടെറ്റ

നിലവിലെ ആഴ്‌സണൽ ടീം തന്റെ ടീം ആവുന്നതിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് ആഴ്‌സണൽ പരിശീലകൻ മൈക്കിൾ അർടെറ്റ. ബേൺലിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു ആഴ്‌സണൽ പരിശീലകൻ. ആഴ്‌സണൽ ഒരുപാട് കാര്യങ്ങളിൽ മെച്ചപ്പെടാൻ ഉണ്ടെന്നും അർടെറ്റ പറഞ്ഞു.

മത്സരങ്ങളിൽ ആഴ്‌സണൽ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ കാര്യക്ഷമത കാണിക്കണമെന്നും ആഴ്‌സണൽ പരിശീലകൻ അഭിപ്രായപ്പെട്ടു. ആഴ്‌സണൽ മത്സരങ്ങൾ നിയന്ത്രിക്കുന്നതിലും എതിരാളികളുടെ പകുതിയിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും ആഴ്‌സണൽ കൂടുതൽ ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കണമെന്നും അർടെറ്റ പറഞ്ഞു.

കഴിഞ്ഞ ക്രിസ്മസ് മുതൽ ആഴ്‌സണൽ അർടെറ്റക്ക് കീഴിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തെങ്കിലും പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്‌സണൽ പത്താം സ്ഥാനത്താണ്. ഈ കാലയളവിൽ 12 ലീഗ് മത്സരങ്ങളിൽ നിന്ന് 7 എണ്ണം ജയിക്കാൻ ആഴ്‌സണലിന് ആയിരുന്നു. പോയിന്റ് ടേബിൾ നോക്കുകയാണെങ്കിൽ ആഴ്‌സണലിനെ പോലെയൊരു ക്ലബ് ഒരിക്കലും ഉണ്ടാവേണ്ട സ്ഥാനത്തല്ല ടീം ഉള്ളതെന്നും ആഴ്‌സണൽ പരിശീലകൻ പറഞ്ഞു.