ഇന്നാണ് ദക്ഷിണേന്ത്യൻ ഡെർബി, ബെംഗളൂരുവിനെ ഒരിക്കലെങ്കിലും വീഴ്ത്താൻ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ ഡെർബി എന്ന അറിയപ്പെടുന്ന പോരാട്ടമാണ്. കണ്ടീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ വരുന്നു. ഡെർബിയെന്ന പേര് കാത്തു സൂക്ഷിക്കാൻ ഒരു ജയമെങ്കിലും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നേടണം. ബെംഗളൂരുവിനെ ഇതുവരെ തോല്പ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിട്ടില്ല.

ഇത് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള നാലാമത്തെ പോരാട്ടം ആകും. കളിച്ച മൂന്നു മത്സരങ്ങളും കേരളം പരാജയപ്പെടുകയായിരുന്നു. ഈ സീസണിൽ കൊച്ചിയിൽ നടന്ന പോരാട്ടത്തിൽ ഒരു സെൽഫ് ഗോളായിരുന്നു കേരളത്തിന് വിനയായത്. ഇന്ന് വിജയം മാതായിരിക്കും ലക്ഷ്യം എന്ന് പുതിയ പരിശീലകൻ വിൻഗാഡ പറഞ്ഞിട്ടുണ്ട്.

ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്താൻ വേണ്ടി ശ്രമിക്കുന്ന ബെംഗളൂരു ഇന്ന് ജയിച്ചാൽ അവരുടെ പ്ലേ ഓഫ് ഏതാണ്ട് ഉറക്കും. ഇന്ന് ദീർഘകാലമായി പരിക്ക് കാരണം വിശ്രമിക്കുന്ന മികു ബെംഗളൂരു ആദ്യ ഇലവനിൽ എത്തിയേക്കും.അങ്ങനെ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് അത് പിടിപ്പതു പണിയുണ്ടാക്കും.

ലീഗിൽ ഇപ്പോഴും ഒരു ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ആറിൽ എത്തും എന്ന പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ വേണ്ടി എങ്കിലും ഇന്ന് ജയിക്കേണ്ടതുണ്ട്.

Advertisement