ഐ എസ് എല്ലിൽ ഇന്ന് എഫ് സി ഗോവ ചെന്നൈയിൻ പോരാട്ടം

Newsroom

ഐ എസ് എല്ലിൽ ഇന്ന് ശക്തമായ പോരാട്ടം ആകും നടക്കുക. എഫ് സി ഗോവയും ചെന്നൈയിനുമാണ് നേർക്കുനേർ വരുന്നത്. ഏറ്റുമുട്ടിയപ്പോൾ ഒക്കെ തീപാറിയിട്ടുള്ള പോരാട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള ടീമുകളാണ് എഫ് സി ഗോവയും ചെന്നൈയിനും. ഇന്ന് ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞ സീസണ ഗോവയിൽ ചെന്ന ടീമുകളൊക്കെ ഗോളുകൾ വാരിക്കൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ ചെന്നൈയിന് ഇത് അത്ര എളുപ്പം തുടക്കമായിരിക്കില്ല.

കഴിഞ്ഞ സീസണിൽ റണ്ണേഴ്സ് അപ്പായ ഗോവ ഇത്തവണ കിരീടം തന്നെ നേടണം എന്നുറച്ചാണ്. പ്രീസീസണിൽ ഗോവ ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. സ്ട്രൈക്കർ കോറോയിൽ തന്നെയാകും ഇന്നും ഗോവയുടെ ആക്രമണ ചുമതല. ഗോവൻ നിരയിൽ അഹ്മദ് ജഹു ഇന്ന് ഉണ്ടാവില്ല. കഴിഞ്ഞ സീസണിലെ നിരാശ മാറ്റാൻ ആകും ചെന്നൈയിന്റെ ലക്ഷ്യം. ഇതിനു മുമ്പ് ഇരുവരും 13 തവണ ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും 6 വീതം മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.