പ്രതീക് ചൗധരി ജംഷദ്പൂർ വിട്ട് മുംബൈ സിറ്റിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ചൗധരിയെ മുംബൈ സിറ്റി എഫ് സി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനൊപ്പം ഉണ്ടായിരുന്ന ഡിഫൻഡറുമായി മുംബൈ സിറ്റി കരാറിൽ എത്തിയുരിക്കുകയാണ്. ഉടൻ തന്നെ ഔദ്യീഗിക പ്രഖ്യാപനം എത്തും. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിൽ നിന്നായിരുന്നു പ്രതീക് ജംഷദ്പൂരിലേക്ക് പോയത്.

ഡിഫൻസിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. മോഹൻ ബഗാനു വേണ്ടിയും മുംബൈ എഫ് സിയിലും താരം മുമ്പ് കളിച്ചിട്ടുണ്ട്. 29കാരനായ പ്രതീകിന് കഴിഞ്ഞ സീസണിൽ ജംഷദ്പൂരിൽ അധികം അവസരം ലഭിച്ചിരുന്നില്ല. ആകെ 9 മത്സരങ്ങൾ മാത്രമേ താരം കളത്തിൽ ഇറങ്ങിയിരുന്നുള്ളൂ. കേരള ബ്ലാസ്റ്റേഴ്സ് 2016ൽ ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ പ്രതീക് ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നു.