ഇഞ്ച്വറി ടൈമിൽ വിജയിച്ച് പ്ലേ ഓഫിനോട് അടുത്ത് മുംബൈ സിറ്റി

- Advertisement -

ഐ എസ് എല്ലിൽ പ്ലേ ഓഫിനോട് മുംബൈ സിറ്റി അടുക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെ നേരിട്ട മുംബൈ സിറ്റി 2-1ന്റെ വിജയം സ്വന്തമാക്കി. ഇഞ്ച്വറി ടൈമിൽ നേടി ഗോളിന്റെ ബലത്തിലാണ് മുംബൈ സിറ്റി വിജയിച്ചത്. ഇഞ്ച്വറി ടൈമിൽ ബിദ്യാനന്ദ സിംഗ് നേടിയ ഗോളിലാണ് മുംബൈ സിറ്റി വിജയിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം നേടിയ വിജയം മുംബൈ സിറ്റിക്ക് ഏറെ ആത്മവിശ്വാസം നൽകും.

മത്സരത്തിന്റെ ആറാം മിനുട്ടിൽ അകോസ്റ്റ നേടിയ പെനാൾട്ടിയിലൂടെ ആയിരുന്നു ജംഷദ്പൂർ മുന്നിൽ എത്തിയത്‌. പക്ഷെ രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ചേർമിറ്റിയിലൂടെ മുംബൈ സിറ്റി സമനില ഗോൾ നേടി. പിന്നെ 90ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ. ഈ ജയത്തോടെ മുംബൈ സിറ്റിക്ക് 26 പോയന്റിൽ എത്തി. നാലാം സ്ഥാനത്താണ് മുംബൈ സിറ്റി ഇപ്പോൾ ഉള്ളത്. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ലീഗിൽ മുംബൈ സിറ്റിക്ക് ബാക്കിയുള്ളൂ‌.

Advertisement