ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്‌സിൽ ഇന്ത്യൻ പ്രതീക്ഷയായ പ്രജ്നേഷും പുറത്ത്

- Advertisement -

സ്വന്തം രാജ്യത്തെ മാസ്റ്റേഴ്‌സിൽ ഇന്ത്യൻ നിരാശ തുടരുന്നു. ഇന്ന് കൊറിയൻ താരം സൂൻവൂ വോണിനെതിരെയാണ് പ്രജ്നേഷ് ഗുണേഷരൻ തോൽവി വഴങ്ങിയത്. ഇതോടെ കഴിഞ്ഞ ഏഷ്യൻ കപ്പിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യൻ താരത്തിനോടുള്ള തോൽവിക്ക് കൊറിയൻ താരം പ്രതികാരം തീർത്തു.

രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു കൊറിയൻ താരത്തിന്റെ ജയം. ആദ്യ 6-3 നു തോറ്റ പ്രജ്നേഷ് രണ്ടാം സെറ്റിൽ പൊരുതി നോക്കി എങ്കിലും ടൈബ്രെക്കറിലൂടെ തോൽവി സമ്മതിക്കുക ആയിരുന്നു. ഇതോടെ പൂനെ ടാറ്റ മഹാരാഷ്ട്ര 250 മാസ്റ്റേഴ്‌സിൽ സിംഗിൾസിൽ എല്ലാ ഇന്ത്യൻ താരങ്ങളും പുറത്ത് ആയി. ഇന്ത്യക്ക് വലിയ നിരാശയായി സ്വന്തം മാസ്റ്റേഴ്‌സിലെ താരങ്ങളുടെ പ്രകടനങ്ങൾ.

Advertisement