ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഇനി ശേഷിക്കുന്ന അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആറാം സ്ഥാനത്തിന് വേണ്ടിയുള്ള അംഗം മുറുകുകയാണ്. മുംബൈ സിറ്റി് മോഹൻ ബഗാൻ, ഒഡീഷ എഫ്സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച 5 ടീമുകൾ.
ആറാം സ്ഥാനത്ത് ഇപ്പോൾ ബെംഗളൂരു ആണ് നിൽക്കുന്നത്. എങ്കിലും അവർക്ക് പിറകിലുള്ള 5 ടീമുകൾ കൂടെ ആ സ്ഥാനത്തിന് ഇപ്പോഴും പൊരുതുകയാണ്. ആറാമതുള്ള ബെംഗളൂരു എഫ് സിയും പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ 2 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ അവസാന റൗണ്ടുകളിൽ എന്തും സംഭവിക്കാം എന്ന അവസ്ഥയാണുള്ളത്.
ആര് പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ എഫ്സി എന്നിവർക്ക് ഇനി മൂന്നു മത്സരങ്ങൾ ശേഷിക്കുമ്പോൾ, ബംഗളൂരു എഫ് സി് ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂര് എഫ്സി, പഞ്ചാബ് എഫ് സി എന്നിവർക്ക് രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.
ബംഗളൂരു എഫ്സി 22 പോയിന്റിൽ നിൽക്കുമ്പോൾ, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ, പഞ്ചാബ്് ചെന്നൈയിൻ എന്നിവർ 21 പോയിന്റിൽ നിൽക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 22 പോയിന്റാണ് ഉള്ളത്.