പെകൂസൺ കേരള ബ്ലാസ്റ്റേഴ്സ് റെക്കോർഡിന് തൊട്ടരികിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന മിഡ്ഫീൽഡർ കറേജ് പെകൂസൺ ഒരു റെക്കോർഡിന്റെ തൊട്ടരികിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡ് ആൺ പെകൂസണ് തൊട്ടരികിൽ ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ സി കെ വിനീതിന് വിജയ ഗോൾ ഒരുക്കിയ അസിസ്റ്റോടെ ബ്ലാസ്റ്റേഴ്സിനായി അഞ്ച് അസിസ്റ്റുകളായി പെകൂസണ്. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഒരുക്കിയ റെക്കോർഡ് ഇപ്പോൾ മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോസു കുരിയാസിനാണ്.

ആറ് അസിസ്റ്റുകളാണ് ഹോസു കുരിയസ് ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുള്ളത്. ആ റെക്കോർഡ് ഈ‌ സീസൺ അവസാനിക്കും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ ഈ‌ 22 കാരൻ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. 14 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച പെകൂസൺ ഒരു ഗോളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial