പരിക്ക് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് എന്ന് ഇഷ്ഫാഖ് അഹമ്മദ്

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പിറകിലാകാൻ കാരണം പരിക്ക് മാത്രമാണ് എന്ന് ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകം ഇഷ്ഫാഖ്. എല്ലാ വർഷവും ഒരോ ടീം ഇങ്ങനെ പരിക്ക് കാരണം കഷ്ടപ്പെടാറുണ്ട്. ഇത്തവണ നിർഭാഗ്യം കാരണം കേരള ബ്ലാസ്റ്റേഴ്സിനാണ് പരിക്ക് പ്രശ്നമായത്‌. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ സീസണിലെയും പ്രധാന താരമായിരുന്നു ജിങ്കൻ. ആ താരത്തിന് ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ ആയില്ല. ഇഷ്ഫാഖ് പറഞ്ഞു.

സീസണിൽ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി ഒരു ടീമിനെ ഇറക്കാൻ പോലും ബ്ലാസ്റ്റേഴ്സിനായില്ല. ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിന് പരിക്ക് ഇല്ലായിരുന്നു എങ്കിൽ മികച്ച ഫലങ്ങൾ കിട്ടിയേനെ എന്നും ഇഷ്ഫാഖ് പറഞ്ഞു‌. അടുത്ത സീസണിൽ ഈ ടീമിൽ നിന്ന് നല്ല ഫലങ്ങൾ കിട്ടാം എന്നും ഇഷ്ഫാഖ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ സീസണിൽ ഇനി എല്ലാ മത്സരങ്ങളും വിജയിച്ച് പറ്റുന്ന അത്ര മുന്നിൽ ഫിനിഷ് ചെയ്യുക ആണ് ലക്ഷ്യം എന്നും ഇഷ്ഫാഖ് പറഞ്ഞു.