Blast

നിർണായകമായ പോരാട്ടത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും

ഇന്ന് വൈകുന്നേരം 7:30 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. ജോസ് മോളിനയുടെ നേതൃത്വത്തിലുള്ള മറൈനേഴ്‌സ് 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അവർ ഷീൽഡ് ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്.

19 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആവട്ടെ പ്ലേഓഫ് സ്ഥാനം നേടാനുള്ള പരിശ്രമത്തിലുമാണ്. ഈ സീസണിൽ കൊൽക്കത്തയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-2ന്റെ വിജയം ബഗാൻ നേടിയിരുന്നു. അത് ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ഐ‌എസ്‌എൽ മത്സരങ്ങളിലും മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിന് എതിരെ വിജയിച്ചു.

പരിക്ക് കാരണം നോഹ സദോയ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകില്ല‌.

Exit mobile version