“കിരീടം ഉയർത്താൻ ചെന്നൈയിന് ആകും, ഈ ടീം ആരെയും ഭയക്കുന്നില്ല”

Newsroom

ഇന്ന് നടക്കുന്ന ഐ എസ് എൽ ഫൈനലിൽ കിരീടം ഉയർത്താനുള്ള മികവ് ചെന്നൈയിന് ഉണ്ട് എന്ന് അവരുടെ പരിശീലകനായ ഓവൻ കോയ്ല് പറഞ്ഞു. എ ടി കെ കൊൽക്കത്ത വലിയ എതിരാളികളാണ്. അവർക്ക് മികച്ച പരിശീലകനും ഉണ്ട്. പക്ഷെ വരെ ഭയക്കുന്നില്ല. ബഹുമാനം മാത്രമെ ഉള്ളൂ. കോയ്ല് പറഞ്ഞു. ചെന്നൈയിൻ എഫ് സി ആരെയും ഭയക്കുന്നില്ല എന്നും സെമി ഫൈനലിൽ അത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സെമി ഫൈനലിൽ ഗോവയെ മറികടന്നായിരുന്നു ചെന്നൈയിൻ ഫൈനലിൽ എത്തിയത്. ലീഗിലെ ഏറ്റവും മികച്ച ടീമായിരുന്നു ഗോവ. ആ ഗോവയെ 4-1നാണ് ചെന്നൈയിൻ തോൽപ്പിച്ചത്. അങ്ങനെ ആർക്ക് അവരെ തോൽപ്പിക്കാൻ ആകും എന്ന് കോയ്ല് ചോദിക്കുന്നു. ഇന്ന് ഐ എസ് എല്ലിൽ രണ്ട് കിരീടങ്ങൾ നേടിയിട്ടുള്ള രണ്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ജയിക്കുന്നവർക്ക് ഐ എസ് എല്ലിലെ ഏറ്റവും വലിയ ടീമായി മാറാം. അത് ചെന്നൈയിൻ ആകണം എന്നാണ് തന്റെ ആഗ്രഹം എന്നും കോയ്ല് പറഞ്ഞു.