ഷറ്റോരിയെ പുറത്താക്കിയാൽ മെസ്സിയും ഒഗ്ബെചെയും ക്ലബ് വിട്ടേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഈൽകോ ഷറ്റോരിയെ നിലനിർത്തില്ല എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക ഉയരുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഈ സീസണിൽ തകർത്തു കളിച്ച രണ്ട് പ്രധാന താരങ്ങൾ ഈൽകോ ഷറ്റോരിയില്ലാ എങ്കിൽ ക്ലബിനൊപ്പം ഉണ്ടായേക്കില്ല. ഷറ്റോരു ടീമിൽ എത്തിച്ച ഒഗ്ബെചെയുടെയും മെസ്സിയുടെയും ഭാവിയിലാണ് ആരാധകർക്ക് ഇപ്പോൾ ആശങ്ക.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ട് ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ ഒരു മടിയും കൂടാതെ ഷറ്റോരിക്ക് ഒപ്പം എത്തിയ താരമാണ് ഒഗ്ബെചെ. ഈ സീസണിൽ കേരളത്തെ നയിച്ച താരൻ ഒറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആയി മാറിയിരുന്നു. ഈ സീസണിൽ ആകെ 15 ഗോളുകൾ നേടാൻ ഒഗ്ബെചെയ്ക്ക് ആയിരുന്നു. ഒപ്പം ഒരു അസിസ്റ്റും ഒഗ്ബെചെ സ്വന്തമാക്കി.

ഷറ്റോരി ഇന്ത്യയിലെ തന്നെ വേറെ വല്ല ക്ലബിലും പോവുകയാണെങ്കിൽ ഒപ്പം ഒഗ്ബെചെയും അവിടേക്ക് പോകാൻ സാധ്യതയുണ്ട്. ഒഗ്ബെചെയുടെ സ്ട്രൈക്കിംഗ് പാട്ണർ ആയ മെസ്സിയും ഷറ്റോരിയുടെ കണ്ടുപിടുത്തമായിരുന്നു. പലരും മെസ്സിയെ വിമർശിച്ചപ്പോഴും ഷറ്റോരി താരത്തിൽ വിശ്വസിച്ചു. അതിന്റെ ഫലം ബ്ലാസ്റ്റേഴ്സിന് ലഭിക്കികയും ചെയ്തു. എട്ടു ഗോളുകളും ഒരു അസിറ്റും ഈ സീസണിൽ താരം സംഭാവന ചെയ്തു. ഷറ്റോരിക്ക് ഒപ്പം ഈ രണ്ട് താരങ്ങളും ക്ലബ് വിടുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സിന് തീരാ നഷ്ടമാകും.