ജോർഗെ ഓർടിസ് ഇന്ത്യ വിട്ടു, കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കില്ല

Ortiz

എഫ് സി ഗോവയുടെ പ്രധാന താരമായ ജോർഗെ ഓർടിസ് കേരള ബ്ലാസ്റ്റേഴ്സിന് എതിരായ സീസണിലെ അവസാന മത്സരത്തിൽ ഉണ്ടാകില്ല. എഫ് സി ഗോവയുടെ സീസണിലെ പ്രതീക്ഷകൾ എല്ലാം അവസാനിച്ച സാഹചര്യത്തിൽ താരം ബയോ ബബിൾ വിട്ടതായാണ് റിപ്പോർട്ട്. ഓർടിസ് തന്റെ രാജ്യത്തിലേക്ക് മടങ്ങി പോവുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് നല്ല വാർത്തയാണ്.

മാർച്ച് 6നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടം. എഫ് സി ഗോവക്ക് ഇനി ആ മത്സരം മാത്രമെ ബാക്കിയുള്ളൂ. ഈ സീസണിൽ ഗോവക്കായി എട്ടു ഗോളുകളും 5 അസിസ്റ്റും നൽകിയിട്ടുള്ള താരമാണ് ഓർടിസ്.