ഐ എസ് എല്ലിലെ മികച്ച ഗോൾ, പോരാട്ടം ഒഗ്ബെചെയും ക്രിവെലാരോയും തമ്മിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എലിൽ ആരാധകർ തിരഞ്ഞെടുക്കുന്ന മികച്ച ഗോളിനായുള്ള പോരാട്ടം അവസാന രണ്ടിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബെചെയും ചെന്നൈയിൻ താരം ക്രിവെലാരോയും ആണ് ഫാൻസ് ഗോൾ ഓഫ് ദി സീസണിൽ അവസാന പോരാട്ടത്തിൽ ഉള്ളത്. ആരാധകരുടെ വോട്ടിംഗ് അനുസരിച്ചാകും ഫലം നിശ്ചയിക്കുന്നത്.

ഒഗ്ബെചെ ചെന്നൈയിനെതിരെ നേടിയ ഗംഭീര ഫ്രീകിക്ക് ഗോളാണ് മത്സരത്തിന് ഉള്ളത്. ക്രിവെലാരോയുടെ ആകട്ടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഗോളും. നോർത്ത് ഈസ്റ്റിനെതിരെ ഹാഫ് ലൈനിൽ നിന്ന് ആയിരുന്നു ക്രിവെലാരോ ഗോൾ നേടിയത്. ആരാധക പിന്തുണ ഏറെ ഉള്ളതു കൊണ്ട് ഒഗ്ബെചെയുടെ ഗോൾ സീസണിലെ ഗോളായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.