മാഞ്ചസ്റ്ററിന് നഷ്ടം, റെഗുലിയൺ സ്പർസിലേക്ക് തന്നെ

0
മാഞ്ചസ്റ്ററിന് നഷ്ടം, റെഗുലിയൺ സ്പർസിലേക്ക് തന്നെ
Photo Credits: Twitter/Getty

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും എന്ന് എല്ലാവരും കരുതിയ റയൽ മാഡ്രിഡ് ഫുൾബാക്ക് റെഗുലിയൺ സ്പർസിലേക്ക് എത്തുന്നു. സ്പർസും റയൽ മാഡ്രിഡും തമ്മിൽ റെഗുലിയണ് വേണ്ടി കരാർ ധാരണയിൽ എത്തി എന്ന് പ്രമുഖ മാധ്യമ പ്രവർത്തകർ ഒക്കെ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യണോളം നൽകിയാകും സ്പർസ് റെഗുലിയണെ സ്വന്തമാക്കുന്നത്. താരം ഉടൻ ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. നാളെ തന്നെ ഔദ്യോഗിക പ്രഖ്യാപനവും എത്തും.

റയൽ മാഡ്രിഡ് ആവശ്യപ്പെട്ട ബൈബാക്ക് ക്ലോസ് വെക്കാത്തത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും റയലും തമ്മിലുള്ള ചർച്ചകൾ ഉടക്കാൻ കാരണം. 37 മില്യണ് ബൈബാക്ക് ക്ലോസ് റയൽ മാഡ്രിഡ് ആവശ്യപ്പെട്ടിരുന്നു. ഈ വ്യ്വസ്ഥയ്ക്ക് സ്പർസ് തയ്യാറായതോടെ റയൽ മാഡ്രിഡ് സ്പർസുമായി കരാറിൽ എത്തുക ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച റെഗുലിയൺ അവിടെ നടത്തിയ പ്രകടനങ്ങളിലൂടെ ആണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ ഒക്കെ ശ്രദ്ധയിൽ എത്തിയത്. റെഗുലിയണെ നഷ്ടമായത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ കൂടുതൽ നിരാശയിലാക്കും.

No posts to display