ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന് മുന്നോടിയായി ഒഡീഷ പുതിയ സഹ പരിശീലകനെ നിയമിച്ചു. ഇന്ത്യൻ കോച്ച് അൻഷുൽ കത്യാർ അസിസ്റ്റന്റ് കോച്ചായി ക്ലബ്ബിൽ ചേർന്നതായി ഒഡീഷ എഫ്സി പ്രഖ്യാപിച്ചു. AFC ‘A’ ലൈസൻസുള്ള കോച്ച് അൻഷുൽ കത്യാർ ഹൈദരാബാദ് FC, പൂനെ സിറ്റി തുടങ്ങിയ ISL ക്ലബ്ബുകളിൽ അസിസ്റ്റന്റ് കോച്ചായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഹൈദരബാദിന്റെ റിസർവ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. ഹൈദരാബാദ് എഫ്‌സിയുടെ യൂത്ത് ഡെവലപ്മെന്റിന്റെ പിറകിലെ പ്രധാനിയും അൻഷുലാണ്. ഡൽഹി യുണൈറ്റഡ് എഫ്‌സി, ഗർവാൾ എഫ്‌സി, ബൈചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂളുകൾ എന്നിവിടങ്ങളിലും അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.