പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിന് മുമ്പ് ഒഡീഷക്ക് വൻ പരാജയം

Newsroom

Picsart 24 04 13 21 44 05 421
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷക്കെതിരെ നോർത്തീസ്റ്റ് യുണൈറ്റഡ് വലിയ വിജയം നേടി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒഡീസ്ഗ അടുത്ത മത്സരത്തിൽ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ്. അതിനുമുമ്പ് ഇങ്ങനെ ഒരു പരാജയം അവർക്ക് ക്ഷീണമാകും.

ഒഡീഷ 24 04 13 21 44 22 029

ഇന്ന് ആദ്യ പകുതിയിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് ഗോളിന് മുന്നിലെത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ പാർത്ഥിബ് ഗോഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. തൊട്ടു പിന്നാലെ 16ആം മിനിറ്റിൽ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി.

ഇതിനുശേഷം 24ആം മിനിറ്റിൽ ഒഡീഷയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ ഒരു അവസരമുണ്ടായിരുന്നു. എന്നാൽ അവർക്ക് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്കായില്ല. റോയി കൃഷ്ണയാണ് പെനാൽറ്റി മിസ്സ് ആക്കിയത്. 45ആം മിനിറ്റിൽ കോൺസം ഫൽഗുണി സിംഗ് കൂടെ ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.

ഇതോടെ ഒഡിഷ 39 പോയിന്റുമായി നാലാം സ്ഥാനത്തും 26 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും ലീഗ് ഘട്ടം ഫിനിഷ് ചെയ്തു.