ഗോൾഡൻബൂട്ട് നേടിയ മൗറീസിയോ ഒഡീഷയിൽ കരാർ പുതുക്കും

Newsroom

Picsart 23 03 23 17 36 28 971
Download the Fanport app now!
Appstore Badge
Google Play Badge 1

സ്ട്രൈക്കർ മൗറീസിയോ ഒഡീഷയിൽ കരാർ പുതുക്കും. ഈ സീസണിൽ ഒഡീഷക്കായി വലിയ പ്രകടനം തന്നെ കാഴ്ചവെക്കാൻ മൗറീസിയോക്ക് ആയിരുന്നു. ബ്രസീലിയൻ താരം 21 ഐ എസ് എൽ മത്സരങ്ങളിൽ നിന്ന് 12 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ ആയി. താരം നാല് അസിസ്റ്റും ഈ സീസണിൽ സംഭാവന ചെയ്തു.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആയിരുന്നു മൊറീസിയോ ഈ സീസൺ തുടക്കത്തിൽ ഒഡീഷയിൽ തിരികെയെത്തിയത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം മൊറിസിയോ ഉണ്ടായിരുന്നു. അവിടെ ഏഴ് മത്സരങ്ങൾ മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ കളിച്ച താരം മൂന്ന് ഗോളുകൾ നേടിയിരുന്നു. ഒഡീഷയിൽ മടങ്ങി എത്തിയപ്പോൾ തന്റെ ഫോം കണ്ടെത്താനും മൗറീസിയോക്ക് ആയി.

ഒഡീഷ 23 03 23 17 36 41 799

2020-21 സീസണിൽ 20 മത്സരങ്ങൾ ഒഡീഷയിൽ ആയി കളിച്ച താരം ലീഗിൽ അന്നും 12 ഗോളുകൾ നേടിയിരുന്നു. 31കാരനായ താരം മുമ്പ് സൗദി അറേബ്യ, ജപ്പാൻ, കൊറിയ, ബ്രസീൽ തുടങ്ങിയ ലീഗുകളിൽ എല്ലാം കളിച്ചിട്ടുണ്ട്.