ഒഡീഷയെയും ഈസ്റ്റ് ബംഗാൾ തടയുമോ?

Img 20220207 014320

ഇന്ന് ഗോവയിലെ വാസ്കോയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളും ഒഡീഷയും നേർക്കുനേർ വരും. വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് ഒഡീഷ എഫ്‌സി ലക്ഷ്യമിടുന്നത്. ആദ്യ നാലിലേക്കുള്ള പ്രതീക്ഷകൾ നിലനിർത്താൻ ഒഡീഷക്ക് വിജയം ആവശ്യമാണ്. സീസണിൽ വലിയ പ്രതീക്ഷ ഇല്ലാ എങ്കിലും മറ്റ് ക്ലബ്ബുകളുടെ വിധി നിർണ്ണയിക്കുന്നതിൽ ഈസ്റ്റ് ബംഗാളിന് ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കാനാകും.

എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ അവരുടെ സീസണിലെ ഏക വിജയവും രേഖപ്പെടുത്തിയിരുന്നു. ഈസ്റ്റ് ബംഗാൾ അവരുടെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരായ തിരിച്ചുവരവിലൂടെ അവരുടെ കരുത്ത് അറിയിച്ചിട്ടുണ്ട്. മരിയോ റിവേരയുടെ വരവിനുശേഷം ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഒഡീഷ ഉള്ളത്.