മലയാളി താരം നൗഫൽ മുംബൈ സിറ്റിയിൽ!! പ്രഖ്യാപനം വന്നു

Newsroom

Picsart 24 06 15 19 27 47 799
Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി യുവതാരം നൗഫൽ പി എൻ മുംബൈ സിറ്റിയിൽ. മുംബൈ സിറ്റി നൗഫലിനെ സൈൻ ചെയ്തതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗോകുലം കേരളയുടെ അറ്റാക്കിങ് താരമായ നൗഫൽ അവസാന സീസണുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു നൗഫൽ. ഇതാണ് നൗഫലിനെ മുംബൈ സിറ്റി റാഞ്ചാനുള്ള കാരണം. 2027വരെയുള്ള കരാർ ആണ് താരം മുംബൈ സിറ്റിയിൽ ഒപ്പുവെക്കുക.

നൗഫൽ 24 05 06 17 23 27 325

അവസാന രണ്ട് സീസണുകളായി നൗഫൽ ഗോകുലം കേരളയുടെ പ്രധാന താരങ്ങളിൽ ഒന്നാണ്. മുംബൈ സിറ്റി മൂന്ന് വർഷത്തെ കരാറിലാണ് നൗഫലിനെ സൈൻ ചെയ്യുന്നത്. 23കാരനായ താരം അടുത്ത സീസൺ മുതൽ മുംബൈ സിറ്റിയുടെ സീനിയർ ടീമിൽ ഉണ്ടാകും

മലയാളികൾക്കും ഏറെ സന്തോഷം തരുന്ന വാർത്തയാണ് ഇത്. ഐ എസ് എൽ ചാമ്പ്യൻമാരുടെ ഇപ്പോഴത്തെ സ്ക്വാഡിലെ ഏക മലയാളി പ്ലെയറാണ് നൗഫൽ. മുമ്പ് കേരളം സന്തോഷ് ട്രോഫി നേടിയപ്പോഴും നൗഫൽ ടീമിൽ ഉണ്ടായിരുന്നു. ഗോകുലം കേരളയിൽ എത്തും മുമ്പ് ബാസ്കോക്ക് വേണ്ടി നൗഫൽ കളിച്ചിട്ടുണ്ട്.