നോർത്ത് ഈസ്റ്റിന്റെ യുവതാരം കേരള ബ്ലാസ്റ്റേഴ്സിലേക്ക്

അടുത്ത സീസണ് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ടീം ശക്തമാക്കുകയാണ്. പുതുതായി നോർത്ത് ഈസ്റ്റിന്റെ യുവ വിങ്ങർ കെ ലാൽതതങ്കയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മിസോറാമിൽ നിന്നുമുള്ള മിഡ്ഫീൽഡറെ രണ്ടു വർഷത്തെ കരാറിലാകും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത്. ഈ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ അവസരം കുറഞ്ഞതാണ് ലാൽതങ്ക ക്ലബ് വിടാൻ കാരണം.

ഈ സീസണിൽ 9 മത്സരങ്ങൾ ലാൽതങ്ക ഐ എസ് എല്ലിൽ കളിച്ചു. ഇതുവരെ ഐ എസ് എല്ലിൽ 29 മത്സരങ്ങൾ ലാൽതങ്ക കളിച്ചിട്ടുണ്ട്. നേരത്തെ ഐ ലീഗ് ക്ലബ് ആയ ഐസാളിലും താരം കളിച്ചിട്ടുണ്ട്. മുമ്പ് ഡി എസ് കെ ശിവാജിയൻസിന് വേണ്ടിയും ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.

Previous articleഎറിക് പാർതാലു ബെംഗളൂരു എഫ് സിയിൽ 2022വരെ
Next articleഐ ലീഗിൽ ഈ സീസൺ റിലഗേഷൻ ഉണ്ടാവില്ല