ഐ എസ് എല്ലിൽ വിജയത്തിനായി കഷ്ടപ്പെടുന്ന ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് സമനിലയിൽ പിരിഞ്ഞു. ഇന്ന് നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. സീസണിൽ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സമനില തന്നെ ആയിരുന്നു ഫലം. അവസാന നാലു മത്സരങ്ങളിലും പരാജയപ്പെട്ടാണ് ബെംഗളൂരു ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ എത്തിയത്. നോർത്ത് ഈസ്റ്റും ജയിച്ച കാലം മറന്നിരിക്കുക ആണ്.
ഇന്ന് ബെംഗളൂരുവിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത് നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറുടെ ഒരു പിഴവ് ആണ്. തുടക്കത്തിൽ മക്കേഡോയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് ആണ് ലീഡ് എടുത്തത്. ഗയേഹോയുടെ ഷോട്ടിന് വേണ്ടിയുള്ള ശ്രമം മക്കേഡോയ്ക്ക് മുന്നിൽ പാസായി എത്തുക്ക ആയിരുന്നു. മക്കാഡോ എളുപ്പത്തിൽ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് ബെംഗളൂരുവിന്റെ ഗോൾ വന്നത്. രാഹുൽ ബെഹ്കെയുടെ ഒരു ഗോൾ ശ്രമം എളുപ്പത്തിൽ നോർത്ത് ഈസ്റ്റ് കീപ്പർ ഗുർമീതിന് കൈക്കലാക്കാം ആയിരുന്നു. എന്നാൽ താരത്തിന് പിഴക്കുകയും പന്ത് വലയിൽ ആവുകയും ചെയ്തു.
ഈ സമനിലയോടെ 13 പോയിന്റുമായി ആറാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് 12 പോയിന്റുമായി ഏഴാം സ്ഥാനത്തും നിൽക്കുകയാണ്.