നോർത്ത് ഈസ്റ്റ് പ്രീസീസണായി വിദേശത്തേക്കില്ല

ഈ വർഷത്തെ ഐ എസ് എല്ലിന് ഒരുങ്ങാനായി വിദേശ യാത്ര പോകാനുള്ള തീരുമാനത്തിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പിന്മാറി. ദേശീയ കായിക മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രീസീസൺ യാത്ര പോകില്ല എന്ന് റിപ്പോർട്ട് ചെയ്യുന്നത്. സ്വീഡനിലേക്കായിരുന്നു മൂന്നാഴ്ചത്തെ പ്രീസീസൺ ടൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും മറ്റും മാനേജ്മെന്റിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

ഇനി ഇന്ത്യയിൽ തന്നെയാകും നോർത്ത് ഈസ്റ്റ് ഒരുങ്ങുക. ഐലീഗ് ക്ലബുകളായും നോർത്ത് ഈസ്റ്റിലെ മറ്റു ക്ലബുകളുമായും ടീം സൗഹൃദ മത്സരങ്ങൾ കളിക്കും. ഇതിനകം തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം അരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ് ഐ എസ് എൽ സീസണിൽ നിരാശ മാത്രമായിരുന്നു നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം. അത് മറികടക്കലായിരിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഇത്തവണത്തെ പ്രധാന ലക്ഷ്യം

Previous articleഈ ആഹ്ലാദങ്ങൾ സ്പാനിഷ് കോച്ചിന് എതിരെയോ?
Next articleനദാൽ × തിം ക്വാർട്ടർ