“ഫുട്ബോൾ കൊണ്ട് താരങ്ങൾ ജീവിക്കുന്നത് ഐ എസ് എൽ വന്നതിനു ശേഷം” നിത അംബാനി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ വന്നതിനു ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെട്ടത് എന്ന് റിലയൻ ഫൗണ്ടേഷൻ ചെയർ പേഴ്സൺ നിത അംബാനി. ഐ എസ് എൽ വരുന്നതിന് മുമ്പ് ഫുട്ബോൾ ഒരു കരിയർ ആയി ഇന്ത്യൻ യുവതലമുറ കണ്ടിരുന്നില്ല എന്ന് നിത അംബാനി പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് ഫുട്ബോൾ കൊണ്ട് ജീവിക്കാൻ കഴിയുന്നത് ഐ എസ് എൽ വന്നതോടെ ആണെന്നും അവർ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ ഐ എസ് എല്ലിൽ ആദ്യം വന്നത് വെറും 3000 ഡോളറിനായിരുന്നു ഇപ്പോൾ അതിന്റെ 60 മടങ്ങ് അധികമാണ് ജിങ്കന്റെ ശമ്പളം എന്നും നിതം അംബാനി പറഞ്ഞു. ഐ എസ് എൽ ഫുട്ബോളിനെ പ്രൊഫഷണൽ ലെവലിൽ മാത്രമല്ല ഗ്രാസ് റൂട്ട് ലെവലിലും മാറ്റി എന്നും അവർ പറഞ്ഞു.