കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം നിഹാൽ പഞ്ചാബ് എഫ് സിയിൽ

Newsroom

Picsart 24 07 09 16 04 43 746
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം നിഹാൽ സുധീഷിനെ ഈ വരുന്ന സീസണിൽ ലോണിൽ അയക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനൊച്ചു. നിഹാൽ പഞ്ചാബ് എഫ് സിയിൽ ലോണിലേക്ക് പോകും എന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷയോടെ കാണുന്ന താരത്തിന് കൂടുതൽ അവസരം ലഭിക്കാനായാണ് ക്ലബ് താരത്തെ ലോണിൽ അയക്കുന്നത്.

നിഹാൽ സുധീഷ് 24 07 01 17 19 10 254

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ ആകെ 8 മത്സരങ്ങൾ മാത്രമെ താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നുള്ളൂ. ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. നിഹാൽ സുധീഷിന് 2026 വരെ ക്ലബിൽ കരാർ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഈ കൊച്ചിക്കാരൻ. 2015-16 ഹീറോ ഐ‌എസ്‌എൽ സീസണിൽ, കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഒരു ബോൾ ബോയ് ആയി നിഹാൽ ഉണ്ടായിരുന്നു. അവിടെ നിന്നാണ് താരം സീനിയർ ടീം വരെ എത്തിയത്.

നിഹാൽ 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കെബിഎഫ്‌സി റിസർവ്സ് ടീമിനായി കളിച്ചിരുന്നു‌. 2022ൽ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിലും യുകെയിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിലും ക്ലബ്ബിന്റെ റിസർവ് ടീമിനായി കളിച്ചു.