സെന്റ്-മാക്സിമിൻ സൗദി വിടുന്നു, ഇനി തുർക്കിയിൽ ജോസെയുടെ ക്ലബിൽ

Newsroom

Picsart 24 07 09 14 29 18 958
Download the Fanport app now!
Appstore Badge
Google Play Badge 1

വിംഗർ അലൻ സെന്റ്-മാക്സിമിൻ സൗദി അറേബ്യൻ ക്ലബ് അൽ-അഹ്‌ലി വിടാൻ സാധ്യത. തുർക്കി ക്ലബായ ഫെനർബചെ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഫെനർബചെയുടെ പരിശീലകൻ മൗറീനോ തന്റെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റ് ആയി കാണുന്നത് മാക്സ്മിനെ ആണ്‌. അൽ അഹ്ലിയിൽ 2026വരെ മാക്സിമിന് കരാർ ഉണ്ടെങ്കിലും താരത്തെ വിൽക്കാൻ അൽ അഹ്ലി തയ്യാറാണ്.

Picsart 24 07 09 14 29 49 316

കഴിഞ്ഞ സീസണിൽ ആയിരുന്നു ന്യൂകാസിൽ യുണൈറ്റഡ് വിട്ട് മാക്സിമിൻ സൗദിയിൽ എത്തിയത്. സൗദിയിൽ കാര്യമായ വലിയ പ്രകടനങ്ങൾ ഒന്നും താരം നടത്തിയില്ല.

ന്യൂകാസിൽ കളിക്കവെ മികച്ച പ്രകടനം നടത്തിയിരുന്ന താരമാണ് മാക്സിമിൻ. 2019 വേനൽക്കാലത്ത് ഫ്രഞ്ച് ക്ലബായ നീസിൽ നിന്ന് ആയിരുന്നു താരം ന്യൂകാസിലിൽ ചേർന്നത്. ന്യൂകാസിലിനായി 124 മത്സരങ്ങൾ കളിച്ചിരുന്നു. 21 അസിസ്റ്റുകൾ നൽകുകയും 13 തവണ ഗോൾ നേടുകയും ചെയ്തു.