സൂസൈരാജിന് പരിക്ക്, ജനുവരി അവസാനം വരെ കളിക്കില്ല

- Advertisement -

സൂസൈരാജ് ഇനി ഐ എസ് എൽ ഇടവേളയ്ക്ക് മുമ്പ് കളിക്കില്ല എന്നും ജനുവരി അവസാനത്തിൽ അല്ലാതെ സൂസൈരാജ് പരിക്ക് മാറി എത്തില്ല എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കിൽ സൂസൈരാജിന്റെ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൽ എത്താമെന്ന പ്രതീക്ഷയും അവസാനിക്കും. ഫിറ്റ്നെസ് ഉണ്ടായിരുന്നെങ്കിലും കോൺസ്റ്റന്റൈൻ സൂസൈരാജിനെ എടുക്കാൻ സാധ്യതയില്ല എന്നത് കൊണ്ട് ഏഷ്യാ കപ്പിന് പരിക്ക് ഒരു തിരിച്ചടിയായി കണക്കാക്കാനും കഴിയില്ല.

ഈ സീസണിൽ ഇതുവരെ ജംഷദ്പൂരുന്റെ സ്റ്റാർ പ്ലയർ സൂസൈരാജ് തന്നെയായിരുന്നു. ഗോളുകൾ മാത്രമല്ല സൂസൈരാജിന്റെ ക്രിയേറ്റിവിറ്റിയും ജംഷദ്പൂരിനെ ഏറെ സഹായിച്ചിരുന്നു.

Advertisement