പ്രീ സീസണിലെ മികച്ച പ്രകടനമാണ് സഹലിനെ ടീമിലെത്തിച്ചതെന്ന് ഡേവിഡ് ജെയിംസ്

പ്രീ സീസൺ മത്സരങ്ങളിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് സഹലിനെ എ.ടി.കെക്കെതിരായ മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇറക്കാൻ കാരണമെന്ന് ഡേവിഡ് ജെയിംസ്. മുംബൈ സിറ്റിക്കെതിരായ കൊച്ചിയിലെ ആദ്യ മത്സരത്തിന് മുൻപ് പത്രക്കാരോട് സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്.

സഹൽ മികച്ച കഴിവുള്ള താരമാണെന്നും സഹലിനു മുൻപിൽ മികച്ച ഭാവിയുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്ന സഹലിനു പ്രീ സീസൺ മത്സരങ്ങളിലും ഐ.എസ്.എൽ ഉദ്ഘടാന മത്സരത്തിലും അവസരം ലഭിച്ചിരുന്നു. എ.ടി.കെ ക്കെതിരെ ആദ്യ പകുതിയിൽ താരത്തെ ഡേവിഡ് ജെയിംസ് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ സഹലിനെ പിൻവലിക്കാനുള്ള കാരണം ടാക്ടിക്കൽ ആയിരുന്നെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

ആദ്യ മത്സരത്തിൽ 90 മിനുറ്റ് കളിക്കണമെന്ന് ആഗ്രഹമായിരുന്നെകിലും കോച്ചിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും സഹൽ പറഞ്ഞു. കോച്ചിന്റെ തീരുമാനം ടാക്ടിക്കൽ ആയിരിക്കാമെന്നും സഹൽ കൂട്ടിച്ചേർത്തു.

Previous articleവിജയ് മെര്‍ച്ചന്റ് ട്രോഫി കേരള ടീം പ്രഖ്യാപിച്ചു
Next articleഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം