ഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം

ഉത്തര്‍ പ്രദേശിനെതിരെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. 228 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളത്തിനെതിരെ ചേസിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49.5 ഓവറിലാണ് ടീം പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം വിഎ ജഗദീഷ്(82), സല്‍മാന്‍ നിസാര്‍(43), ജലജ് സക്സേന(36), വിഷ്ണു വിനോദ്(31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 228 റണ്‍സ് നേടുന്നത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ കേരളം ഓള്‍ഔട്ട് ആവുകയും ചെയ്തു. യുപിയ്ക്കായി സൗരഭ് കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

സുരേഷ് റെയ്‍ന 66 റണ്‍സ് നേടി യുപിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സമര്‍ത്ഥ് സിംഗ് 42 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 152/3 എന്ന ശക്തമായ നിലയില്‍ നിന്ന് സുരേഷ് റെയ്‍നയുടെ റണ്ണൗട്ടോടു കൂടിയാണ് ഉത്തര്‍ പ്രദേശിന്റെ തകര്‍ച്ചയുടെ തുടക്കം. തുടര്‍ന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളം സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ യുപി 49.5 ഓവറില്‍ 227 റണ്‍സിനു ഓള്‍ഔട്ട് ആയി.

ജലജ് സക്സേന, അക്ഷയ് കെസി, വിനൂപ് മനോഹരന്‍ എന്നിര്‍ രണ്ടും അക്ഷയ് ചന്ദ്രന്‍, അഭിഷേക് മോഹന്‍, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിര്‍ണ്ണായകമായ അവസാന വിക്കറ്റ് വീഴ്ത്തിയത് അക്ഷയ് ചന്ദ്രനായിരുന്നു.

Previous articleപ്രീ സീസണിലെ മികച്ച പ്രകടനമാണ് സഹലിനെ ടീമിലെത്തിച്ചതെന്ന് ഡേവിഡ് ജെയിംസ്
Next articleമൊറാട്ട തിരിച്ചെത്തി, ആൽബ വീണ്ടും ഇല്ല. സ്പെയിൻ ടീം അറിയാം