വിജയവും ഹാട്രിക്കും ആരാധകർക്ക് സമർപ്പിച്ച് ഒഗ്ബചെ

ഇന്നലെ ചെന്നൈയിനെതിരായ ക്ലാസിക്ക് തിരിച്ചുവരവിൽ നോർത്ത് ഈസ്റ്റിന്റെ കപ്പിത്താനായ ഒഗ്ബചെ വിജയം ആരാധകർക്ക് സമർപ്പിക്കുന്നതായി പറഞ്ഞു. ഇത്രയും ദൂരം താണ്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പിന്തുണയ്ക്കാൻ അവർ വന്നു. അതുകൊണ്ട് അവർ തന്നെയാണ് ഈ വിജയം അർഹിക്കുന്നത്. ആരാധകർ ഇല്ലായെങ്കിൽ ഫുട്ബോളേ ഇല്ല എന്നും ഒഗ്ബചെ പറഞ്ഞു.

ഇന്നലെ തുടക്കത്തിൽ തന്നെ ചെന്നൈയിനെതിരെ പിറകിൽ പോയ നോർത്ത് ഈസ്റ്റിനെ കൈപിടിച്ച് ഉയർത്തിയത് ക്യാപ്റ്റൻ കൂടിയായ ഒഗ്ബചെ ആയിരുന്നു. ഒഗ്ബചെ 10 മിനിട്ടിനിടെ നേടുയ ഹാട്രിക്കിന്റെ ബലത്തിൽ 4-3 എന്ന സ്കോറിന് ഇന്നലെ നോർത്ത് ഈസ്റ്റ് വിജയിക്കുകയുൻ ചെയ്തു. ഇന്നലത്തെ മത്സരത്തിൽ ഇത്രയും ഗോൾ പിറന്നതിൽ ആരാധർക്ക് സന്തോഷമായിട്ടുണ്ടാകും എന്നും ഒഗ്ബചെ പറഞ്ഞു.

ഇപ്പോൾ ലീഗിൽ ഒന്നാമതാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാൽ ഒന്നാമതാണ് എന്നതിൽ അഹങ്കരിക്കാതെ വിനയത്തോടെ കളിയെ സമീപിച്ചാൽ ആ ഒന്നാം സ്ഥാനം എന്നും നിലനിർത്താം എന്നും ഒഗ്ബചെ പറഞ്ഞു.

Previous articleചെൽസി ക്യാപ്റ്റനെതിരായ ബലാത്സംഗ ഭീഷണി, നിയമനടപടിക്ക് ഒരുങ്ങി ഇംഗ്ലണ്ട് എഫ് എ
Next articleU-18 ഐലീഗ് ചാമ്പ്യന്മാർ ടീം പ്രഖ്യാപിച്ചു