അനസും സഹലും ആദ്യ ഇലവനിൽ ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം എവേ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ന് ജംഷദ്പൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടിന്നത്. കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ ഇറക്കുന്നത്. ഗോൾ കീപ്പറായി ഇന്ന് നവീൺ കുമാർ തന്നെ ഇറങ്ങുന്നു. എന്നാൽ മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്നില്ല. പകരം കിസിറ്റോ ആണ് നികോളയ്ക്ക് ഒപ്പം മിഡ്ഫീൽഡിൽ ഇറങ്ങുന്നത്.

വിദേശ താരം പൊപ്ലാനിക്ക് ആദ്യ ഇലവനിൽ തിരിച്ചെത്തി. സി കെ വിനീത് തന്റെ ആദ്യ ഇലവനിലെ സ്ഥാനം നിലനിർത്തി. സസ്പെൻഷൻ കഴിഞ്ഞെത്തിയ അനസിന് ഇന്ന് ബെഞ്ചിലാണ് സ്ഥാനം.

ജംഷദ്പൂരിൽ ഇന്ന് കാഹിൽ ആദ്യ ഇലവനിൽ എത്തി. കാൽവോ, ഗൗരവ് മുഖി, മൊർഗാഡോ എന്നിവർ ബെഞ്ചിലാണ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് ; നവീൺ, റാകിപ്, ജിങ്കൻ, പെസിച്, ലാൽറുവത്താര, നികോള, കിസിറ്റോ, ഹാളിചരൺ, പൊപ്ലാനിക്, സ്ലാവിസിയ, വിനീത്

ജംഷദ്പൂർ: സുബ്രതാ പോൾ, യുമ്നം, ധനചന്ദ്ര, തിരി, ബാൽമുചു, സൂസൈരാജ്, ആർകെസ്, മെമോ, സിഡോഞ്ച, ഫറൂഖ്, കാഹിൽ

Advertisement